ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് അൻപതിന്റെ നിറവിൽ

  • 23/05/2023

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ,കുവൈറ്റ്‌ സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് മെയ്‌ 26 വെള്ളിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് (എൻ ഇ സി കെ) ഹാളിൽ തുടക്കമാകും.


 ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗവേർണിംഗ് ബോഡി ചെയർമാനും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറുമായ പാസ്റ്റർ സി സി തോമസ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് മുൻ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് മുൻ ഓവർസീയറുമായ പാസ്റ്റർ പി ജെ ജെയിംസ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശുശ്രൂഷകനും, മുൻ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഹ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ എ ഉമ്മൻ, കുവൈറ്റിലെ വിവിധ സഭകളിലെ ദൈവദാസന്മാർ,ദൈവമക്കൾ എന്നിവർ ഈ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കും.

Related News