ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍ 20കാരിയായ ദളിത് യുവതി പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ കാണ്പൂരില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതിയാണ് പീഡനത്തിനിരയായത്.
രാജസ്ഥാനിലെത്തും മുന്‍പ് ബസ് ജീവനക്കാരായ ആരിഫ് ഖാന്‍(22), ലളിത് കുമാര്‍(24) എന്നിവരാണ് ഇരുപതുകാരിയെ പീഡിപ്പിച്ചത്. ആരിഫിനെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ ലളിത് എന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ജോലി ആവശ്യത്തിനായി ജയ്പൂരിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. തിരക്കേറിയ ബസായതിനാലാണ് പെണ്‍കുട്ടി ഡ്രൈവറുടെ കാബിനില്‍ കയറി ഇരുന്നത്. യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍, ഈ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വയ്ക്കുകയും ചെയ്തു.
ഇതിനാലാണ് പീഡനവിവരം മറ്റ് യാത്രക്കാര്‍ അറിയാതിരുന്നത്. തുടര്‍ന്ന് യുവതി എമര്‍ജന്‍സി അലാറം മുഴക്കി മറ്റ് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോഴാണ് ലളിത് ഓടി രക്ഷപ്പെട്ടത്. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?