റെസിഡൻസി നിയമലംഘകർക്ക് അഭയം നൽകിയാൽ ആറ് മാസം തടവ്, പിഴ ; കർശന പരിശോധനക്കൊരുങ്ങുന്നു

  • 11/06/2024


കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലാവധി പൂർത്തിയായ ശേഷം റെസിഡൻസി നിയമലംഘകർക്കെതിരെ കർശന പരിശോധന ക്യാമ്പയിൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ്. നിശ്ചിത സമയത്തിനുള്ളിൽ റെസിഡൻസി സ്റ്റാറ്റസിൽ മാറ്റം വരുത്തുകയോ രാജ്യം വിടുകയോ ചെയ്യാത്ത നിയമ ലംഘകരെ പിടികൂടാൻ മന്ത്രാലയത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് പരിശോധനകൾ നടത്താനാണ് തീരുമാനം.

റെസിഡൻസി നിയമ ലംഘകരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് ഗ്രേസ് പിരീഡ് എന്ന് അൽ അയൂബ് പറഞ്ഞു. ആരെങ്കിലും അഭയം നൽകുന്നതോ നിയമലംഘകനെ നിയമിക്കുന്നതോ വിദേശ നിയമത്തിലെ ആർട്ടിക്കിൾ 12 പ്രകാരം ശിക്ഷാർഹമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആറ് മാസത്തെ തടവ് അല്ലെങ്കിൽ പരമാവധി 600 കുവൈത്തി ദിനാർ പിഴ എന്നിങ്ങനെയാണ് നിയമലംഘനം കണ്ടെത്തിയാൽ ശിക്ഷ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്ന വ്യാജ കമ്പനികളെ കണ്ടെത്താനുള്ള ക്യാമ്പയിനുകളും തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Related News