മംഗഫ് തീപിടുത്തത്തിലെ എട്ട് പ്രതികളുടെയും തടങ്കൽ നീട്ടി

  • 01/07/2024


കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ മംഗഫ് തീപിടുത്തത്തിലെ എട്ട് പ്രതികളുടെ തടങ്കല്‍ രണ്ടാഴ്ചത്തേക്ക് കൂടെ തുടരാൻ ഉത്തരവ്. ഇത് രണ്ടാം വട്ടമാണ് പ്രതികളുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്. ഒരു കുവൈത്തി പൗരൻ, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍ എന്നിവരാണ് പ്രതികള്‍. നരഹത്യ, അശ്രദ്ധ അടക്കം മൂന്ന് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാലല്‍, ഇവര്‍ ഈ കുറ്റം നിഷേധിക്കുകയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ അപേക്ഷ തള്ളിയ കോടതി രണ്ടാഴ്ചത്തേക്ക് കൂടെ തടങ്കല്‍ നീട്ടാൻ ഉത്തരവിടുകയായിരുന്നു.

Related News