ബ്‌നീദ് അൽ ഖർ, ഫർവാനിയ, അഹമ്മദി മേഖലകളിലെ റെസിഡൻസി നിയമലംഘകരെ പിടികൂടാൻ പരിശോധന

  • 03/07/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനായി വിവിധ മേഖലകളിൽ തുടർച്ചയായ പരിശോധനകളുമായി സുരക്ഷാ വിഭാ​ഗം. റെസിഡൻസി നിയമം ലംഘിക്കുന്നവരെ പിടികൂടി നാടുകടത്തുന്നതിനായി നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുകയാണ് അധികൃതർ. നിയമലംഘകരെ സഹായിക്കുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുകയും നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുകയും ചെയ്യുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. 

ബ്‌നീദ് അൽ ഖർ, ഫർവാനിയ ഗവർണറേറ്റ്, അഹമ്മദി ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ നിയമലംഘകരുടെ കൂടുതലായ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. ഈ നിയമലംഘകരെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. സുരക്ഷാ ക്യാമ്പയിനുകൾ രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തില്ല.പ്രവാസികളെ നിരീക്ഷിക്കുകയും 24 മണിക്കൂറും പൊതുഗതാഗതം പരിശോധിക്കുകയും ചെയ്യുമെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Related News