റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനുള്ള ക്യാമ്പയിനുകൾ; 149 പേർ കൂടി അറസ്റ്റിൽ

  • 04/07/2024


കുവൈത്ത് സിറ്റി: പൊതുമാപ്പ് സമയപരിധി ഉപയോ​ഗിക്കുന്ന റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനുള്ള ക്യാമ്പയിനുകൾ ഊർജിതപ്പെടുത്തി അധികൃതർ. രാജ്യം വിടുന്നതിനോ റെസിഡൻസി സ്റ്റാറ്റസിൽ ഭേദഗതി വരുത്തുന്നതിനോ അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡ് ജൂൺ 30ന് അവസാനിച്ച സാഹചര്യത്തിലാണ് മന്ത്രാലയം നടപടികൾ വേ​ഗത്തിലാക്കിയത്. അൽ ഖുറൈൻ, ഹവല്ലി, മഹ്ബൂല മാർക്കറ്റുകൾ ലക്ഷ്യമാക്കി നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിൽ 149 നിയമലംഘകർ അറസ്റ്റിലായി.

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ആഭ്യന്തര മന്ത്രാലയം റെസിഡൻസ് അഫയേഴ്‌സ്, നാഷണാലിറ്റി അഫയേഴ്‌സ്, ട്രാവൽ ഡോക്യുമെൻ്റ്‌സ് എന്നിവയ്‌ക്കായുള്ള അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പരിശോധനകൾ നടത്തിയത്. തുടർന്നുള്ള ക്യാമ്പയിനുകളിൽ 114 നിയമലംഘകർ കൂടെ അറസ്റ്റിലായി. ഇവരെ നാടുകടത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News