മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കല്‍: തമിഴ്‌നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍

  • 07/12/2021

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് മുന്നറിയിപ്പില്ലാതെ രാത്രി വെള്ളം തുറന്നുവിടുന്നതിനെതിരേ കേരളം സുപ്രിം കോടതിയില്‍. മുന്നറിയിപ്പില്ലാതെ, തമിഴ്‌നാട് തുടര്‍ച്ചയായി വെള്ളം തുറന്നുവിടുന്ന നടപടി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 
           ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും.മുന്നറിയിപ്പില്ലാതെ രാത്രി വെള്ളം തുറന്നുവിടുന്നത് പെരിയാര്‍ തീരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. മൂല്ലപ്പെരിയാര്‍ കേസ് നടത്തിപ്പില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രിവ്യക്തമാക്കി.
  ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനേ തുടര്‍ന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.ജനങ്ങളുടെ പ്രതിഷേധം വര്‍ധിക്കുന്നതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.

Related News