മേലൂർ പഞ്ചായത്തിൽ മുണ്ടുടുത്ത് നടന്നവരെ പാന്റുടുപ്പിച്ച വില്ലൻ

  • 08/12/2021

തൃശൂര്‍: തൃശൂരിലെ മേലൂർ ഗ്രാമ പഞ്ചായത്തിലെ പൂലാനി എന്ന പ്രദേശം മുഴുവൻ ഭീതിയിലാണ്. ചില സിനിമകളിലൊക്കെ കണ്ടതുപോലെ ഈച്ചയാണ് വില്ലൻ.  പ്രത്യേക തരം ഈച്ചകളെ പേടിച്ച് കഴിയുകയാണ് ഈ നാട്ടുകാരിപ്പോള്‍. തിളക്കം എന്ന സിനിമയിലെ കഥയോർമയില്ലേ. സിനിമയിൽ മുണ്ടഴിപ്പിച്ച് പാന്റുടുപ്പിച്ചത് ദിലീപിന്റെ കഥാപാത്രമാണെങ്കിൽ ഇവിടെ പാന്റുടുപ്പിച്ചത് ഈച്ചയാണ്. 

കടിച്ചാല്‍ ദിവസങ്ങളോളം ശരീരത്തില്‍ നീരു വന്നു വീര്‍ക്കുന്നതിനാലാണ് 
ഗ്രാമീണര്‍ മുണ്ടുമാറ്റി പാന്‍്‌സ് ഇടാന്‍ തുടങ്ങിയിരിക്കുന്നത്. ബിയര്‍ ഫ്‌ളൈ വിഭാഗത്തില്‍ പെട്ടവയാണിതെന്നും കൂടുതല്‍ പഠനം നടത്തിവരികയാണെന്നുമാണ്  ആരോഗു വകുപ്പ് വിശദീകരണം. 

നേരത്തെ മുണ്ടുടുത്തവരിൽ പലരും ഇപ്പോള്‍ മാറ്റി പാന്റ്‌സിടാന്‍ തുടങ്ങി. കഴിഞ്ഞ നാല് മാസമായി ഈച്ചയുടെ ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഈ നാട്. ദേഹത്ത് വന്നിരിക്കുന്നത് അറിയാറില്ല. കടിച്ചുകഴിഞ്ഞാല്‍ നീരുവന്ന് വീങ്ങി വേദനയെടുക്കുമെന്നും ഇവർ പറയുന്നു. ചൊറിച്ചിലുമുണ്ടാകും. ചിലരെ ആശുപത്രിയില്‍ വരെ കയറ്റി ഈ ഈച്ച. 

Related News