കൂനൂര്‍ ഹെലികോപ്ടര്‍ അപകടം; മരിച്ചവരില്‍ തൃശ്ശൂര്‍ സ്വദേശിയും

  • 08/12/2021

ന്യൂഡല്‍ഹി: നീലഗിരിയില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ മലയാളി സൈനികനും. തൃശ്ശൂര്‍ പൊന്നൂകര സ്വദേശിയും വ്യോമസേനാ വാറന്റ് ഓഫീസറുമായ പ്രദീപ് അറയ്ക്കലാണ് അപകടത്തില്‍ മരിച്ചത്.
         2004ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കുകയും ഇന്ത്യയിലുടനീളം സേവനമനുഷ്ഠിക്കുകയും ചെയ്തു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്‌നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

Related News