കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

  • 09/12/2021

ആലപ്പുഴ: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ വളര്‍ത്തു പക്ഷികളിലാണ് പക്ഷിപ്പനി (H5N1)സ്ഥിരീകരിച്ചത്.  
                   പുറക്കാട്ട് താറാവുകള്‍ ചാകാന്‍ കാരണം പക്ഷിപ്പനിയെന്നാണ് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചത്.
ഈ സാഹചര്യത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 
              ഇതേ തുടര്‍ന്ന് തകഴി പഞ്ചായത്തില്‍ താറാവുകളെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. എച്ച്5എന്‍1 ഇന്‍ഫ്‌ലുവന്‍സ ഇനത്തില്‍ പെട്ട വൈറസുകള്‍ താറാവുകള്‍ക്ക് ബാധിച്ചതായാണ് പരിശോധനയിലെ കണ്ടെത്തല്‍.പക്ഷികളില്‍ അതിവേഗം വ്യാപിക്കുകയും മരണകാരണമാകുകയും ചെയ്യുമെങ്കിലും മനുഷ്യരെ ബാധിക്കുന്നത് അപൂര്‍വമാണ്.

Related News