ബീഫ് കഴിച്ചതിന് ഇടുക്കിയിൽ 24 യുവാക്കള്‍ക്ക് ഊരുവിലക്ക്

  • 09/12/2021


ഇടുക്കി: ഇടുക്കി മറയൂരിൽ ബീഫ് കഴിച്ച യുവാക്കൾക്ക് ഊരുവിലക്ക് . മറയൂര്‍ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കള്‍ക്കളെയാണ് ബീഫ് കഴിച്ചതിന്റെ പേരില്‍ ഊരുകൂട്ടം വിചാരണ ചെയ്ത് വിലക്കിയത്. 

ഊരിലെ ആചാര അനുഷ്ഠാനങ്ങൾക്കും, വിശ്വാസങ്ങൾക്കും വിരുദ്ധമായി യുവാക്കൾ ബീഫ് കഴിച്ചെന്നതാണ് കുറ്റം. യുവാക്കൾ ടൗണിലെ ഹോട്ടലുകളിൽ പോയി ബീഫ് കഴിക്കുന്നതും  മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്ത് കഴിക്കുന്നതും പതിവാണെന്നാണ് ഊരുകൂട്ടത്തിന്‍റെ കണ്ടെത്തൽ. വിലക്ക് വന്നതോടെ വീടുകളിൽ കയറാനോ ബന്ധുക്കളുമായി സംസാരിക്കാനോ പറ്റുന്നില്ലെന്നാണ് യുവാക്കൾ പറയുന്നത്. ബന്ധുക്കളുമായി സംസാരിക്കുന്നത് കണ്ട് അവരെ കൂടി വിലക്കിയാലോ എന്ന് പേടിച്ച് കാടുകളിലും മറ്റുമാണ് ഇപ്പോൾ യുവാക്കളുടെ താമസം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Related News