ഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്; പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി

  • 10/12/2021

കണ്ണൂര്‍: പാര്‍ട്ടി അംഗങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്നും കോടിയേരി പറഞ്ഞു.എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാവരുടെയും സര്‍ക്കാരാണ്. എല്ലാവര്‍ക്കും നീതി എന്നതാണ് പാര്‍ട്ടി കാഴ്ച്ചപ്പാട്. സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തലക്കനമില്ലാതെ ജനങ്ങളുടെ മുന്നില്‍ ശിരസ്സുകുനിച്ച്മുന്നോട്ടുപോകണമെന്നും കോടിയേരി പറഞ്ഞു.
              സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഇത് സംസ്ഥാനഭരണത്തില്‍ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

Related News