തൊഴിലുടമയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

  • 12/02/2024


കുവൈത്ത് സിറ്റി: തൊഴിലുടമയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഒരു പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെക്കുകൾക്ക് അംഗീകാരം നൽകുകയും ചെക്കുകൾ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തുകൊണ്ട് തൊഴിലുടമയിൽ നിന്ന് 56,000 ദിനാർ ആണ് പ്രവാസി തട്ടിയത്. പ്രവാസിയുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചപ്പോൾവൻ തുക നാട്ടിലേക്ക് മാറ്റിയതായി കണ്ടെത്തുകയായിരുന്നു.

ഒരു വിദ്യാഭ്യാസ ഏജൻസിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പ്രവാസി വ്യാജ പർച്ചേസ് രേഖയുണ്ടാക്കി ചെക്കുകളുടെ മൂല്യം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് ലഭിച്ച വിവരം. കൂടുതൽ അന്വേഷണങ്ങൾ നടത്തിയപ്പോൾ തട്ടിപ്പിലും വിശ്വാസവഞ്ചനയിലും പ്രവാസിക്ക് പങ്കുണ്ടെന്ന് വ്യക്തമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ പർച്ചേസ് ഓർഡറുകൾ സമർപ്പിക്കുകയും ചെക്കുകളിൽ ഒപ്പിടുകയും അവ തൻ്റെ അക്കൗണ്ടിലേക്ക് തിരികെ മാറ്റുകയും ചെയ്തുവെന്ന് പ്രവാസി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Related News