പ്രോഗ്രാം ചെയ്ത പവർക്കട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 25/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുത ശൃംഖല സ്ഥിരത കൈവരിച്ചതോടെ ഇന്ന് പ്രോഗ്രാം ചെയ്ത പവർക്കട്ട് പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉപയോ​ഗം 16,446 മെഗാവാട്ടിൽ എത്തിയ സാഹചര്യത്തിലും കാര്യങ്ങൾ ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണ്. വൈദ്യുതി ഉപയോ​ഗം കുറയുന്ന തരത്തിലെ ചില കാലാവസ്ഥ സാഹചര്യങ്ങളും ​ഗുണകരമായെന്ന് വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി.

Related News