ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നുവെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ

  • 06/07/2024


കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ രംഗത്ത് ഉയർന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ സഹകരിക്കാനും ഏകോപിപ്പിക്കാനും താൽപ്പര്യപ്പെടുന്നുണ്ടെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് അൽ ഹോമൂദ് അൽ ജാബർ അൽ സബാഹ്. മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നടക്കുന്ന അറബിക് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ ജനറൽ അസംബ്ലിയുടെ 28-ാമത് സെഷനിൽ കൗൺസിൽ ഓഫ് ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐസിഎഒ) പ്രസിഡൻ്റ് സാൽവത്തോർ സിയാച്ചിറ്റാനോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

യോഗത്തിൽ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ആശയങ്ങൾ പങ്കുവെച്ചു. അറബിക് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ ജനറൽ അസംബ്ലിയുടെ 28-ാമത് സെഷനിൽ കുവൈത്ത് ഉൾപ്പെടെയുള്ള അറബിക് അംഗരാജ്യങ്ങളിലെ മന്ത്രിമാരും പ്രതിനിധികളുമാണ് പങ്കെടുത്തത്. അറബിക് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് കൗൺസിലിലെയും സാങ്കേതിക സമിതികളിലെയും അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും ICAO കൗൺസിലിൽ അംഗത്വത്തിനായി അറബ് രാജ്യങ്ങളുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനും പുറമെ അറബ് സിവിൽ ഏവിയേഷൻ മേഖലയെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളിലുമാണ് സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.

Related News