ഹുസൈനിയ്യകൾക്ക് പുറത്ത് ബാനറുകളും കൂടാരങ്ങളും കുവൈത്ത് നിരോധിച്ചു

  • 06/07/2024


കുവൈത്ത് സിറ്റി: മുഹറത്തോടനുബന്ധിച്ച് കുവൈത്ത് പതാകയുടെ പ്രത്യേക പ്രദർശനം ഉൾപ്പെടെയുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഹുസൈനിയകൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. മുദ്രാവാക്യങ്ങളില്ലാത്ത ഒരു ബാനർ മാത്രമേ ഹുസൈനിയ്യയിൽ അനുവദിക്കൂ. ഹുസൈനിയയുടെ മതിലുകൾക്ക് പുറത്ത് ടെൻ്റുകളോ കിയോസ്കുകളോ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അവ കണ്ടെത്തിയാൽ ഉടനടി പൊളിക്കും. കൂടാതെ, മാർച്ചുകൾ നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.

Related News