സഹലിൽ പുതിയ സേവനം ആരംഭിച്ച് കുവൈറ്റ് വൈ​ദ്യുതി മന്ത്രാലയം

  • 06/07/2024


കുവൈത്ത് സിറ്റി: ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹലിൽ പുതിയ സേവനം ആരംഭിച്ച് വൈ​ദ്യുതി മന്ത്രാലയം. ഇൻസെന്റീവ് ഫോർ റാഷണലൈസേഷൻ പ്രോഗ്രാമിൽ ചേരാനുള്ള സാധ്യത അനുവദിക്കുന്ന ഒരു പുതിയ സേവനം ആരംഭിക്കുന്നുവെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വൈദ്യുതി, ജല ഉപഭോഗം എന്നിവ യുക്തിസഹമാക്കുന്നതിന് ഉപഭോക്താക്കൾക്കും സ്വകാര്യ ഭവനങ്ങളിലെ സോളാർ എനർജി സിസ്റ്റത്തിൻ്റെ ഉപയോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താനാകും. 

വേനൽക്കാലത്ത്, പ്രത്യേകിച്ച് കഴിഞ്ഞ ജൂണിൽ ആരംഭിച്ച് അടുത്ത സെപ്റ്റംബർ ആദ്യം വരെ 50 ഡിഗ്രി കവിയുന്ന തരത്തിൽ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേനൽക്കാലത്ത് വൈദ്യുത ഭാരം കുറയ്ക്കുന്നതിന് മന്ത്രാലയം സ്വീകരിച്ച നിരവധി പ്രധാന നടപടികളിൽ ഒന്നാണിതും. ഊർജ പ്രതിസന്ധി ആരംഭിച്ചതുമുതൽ, സ്റ്റേഷനുകളിലെ വിവിധ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ മന്ത്രാലയം ശ്രദ്ധിച്ചിരുന്നുവെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Related News