കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രവാസികളടക്കം 27 പ്രതികളുടെ തടങ്കൽ 15 ദിവസത്തേക്ക് കൂടി നീട്ടി

  • 06/07/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 പ്രതികളെ 15 ദിവസത്തേക്ക് തുടർച്ചയായി തടങ്കലിൽ വയ്ക്കാൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. തുടർച്ചയായി രണ്ടാം തവണയാണ് തടങ്കൽ നീട്ടിയിട്ടുള്ളത്. ആറ് പൗരന്മാരുൾപ്പെടെ 27 പ്രതികളാണ് കേസിലുള്ളത്. മാധ്യമങ്ങൾ, നിയമം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ നിരവധി വ്യവസായികളും അവരോടൊപ്പം പ്രവർത്തിക്കുന്നവരും ഉൾപ്പെടെയാണ് പിടിയിലായത്. പ്രോസിക്യൂഷൻ അവരെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്ത് സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സ്റ്റേറ്റ് സെക്യൂരിറ്റിയും റിപ്പോർട്ട് ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിച്ചതിന് പബ്ലിക് പ്രോസിക്യൂഷൻ അവർക്കെതിരെ കുറ്റം ചുമത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ 120 മില്യൺ ദിനാറിലധികം കള്ളപ്പണം വെളുപ്പിക്കാനും കൈമാറ്റം ചെയ്യാനും കഴിയുന്ന ഒരു സംഘം രൂപീകരിച്ചുവെന്നാമ് കണ്ടെത്തൽ. അത് മറച്ചുവെക്കുന്നതിനും ഉറവിടം മറയ്ക്കുന്നതിനുമായി അത് നിയമവിരുദ്ധമായി പ്രാദേശിക ബാങ്കിംഗ് സംവിധാനങ്ങളിൽ നിക്ഷേപിക്കുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

Related News