ഗാർഹിക തൊഴിലാളികളുടെ വിസമാറ്റം ; കർശന വ്യവസ്ഥകളുമായി ആഭ്യന്തര മന്ത്രാലയം

  • 06/07/2024


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസഫ്. അത്തരം കൈമാറ്റങ്ങൾക്കുള്ള പ്രത്യേക വ്യവസ്ഥകളും സാമ്പത്തിക ആവശ്യകതകളുമാണ് പുതിയതായി കൊണ്ട് വന്നിട്ടുള്ളത്. 

ആർട്ടിക്കിൾ 1

ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥകൾ

1. ഗാർഹിക തൊഴിലാളി രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിലെ തൊഴിലുടമയിൽ നിന്നുള്ള അംഗീകാരം.
2. ഗാർഹിക തൊഴിലാളി നിലവിലെ തൊഴിലുടമയ്‌ക്കൊപ്പം കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിരിക്കണം.
3. ഓരോ വർഷത്തെ സേവനത്തിനും 10 ദിനാർ അധിക ഫീസിനൊപ്പം 50 ദിനാർ ട്രാൻസ്ഫർ ഫീസ് ബാധകമാണ്.

ആർട്ടിക്കിൾ 2

1. 2016ലെ മന്ത്രിതല പ്രമേയം നമ്പർ 57/എയിലെ ആർട്ടിക്കിൾ ഒന്നിലെ ക്ലോസ് നമ്പർ 9 താൽക്കാലികമായി നിർത്തിവച്ചു.
2. 2015 ലെ അഡ്മിനിസ്ട്രേറ്റീവ് പ്രമേയം നമ്പർ 842 ലെ ആർട്ടിക്കിൾ നമ്പർ 10 ഈ പ്രമേയത്തിൻ്റെ സാധുതയുള്ള കാലത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

ആർട്ടിക്കിൾ 3

തീരുമാനം 2024 ജൂലൈ 14 മുതൽ 2024 സെപ്റ്റംബർ 12 വരെ പ്രാബല്യത്തിൽ വരും. അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

Related News