മത്സ്യവില കുതിച്ചുയരുന്നു; വില കുറയ്ക്കാൻ ഇറക്കുമതിക്കാരുമായി ചർച്ച നടത്തി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 07/07/2024


കുവൈത്ത് സിറ്റി: മത്സ്യലേലത്തിന് മുന്നോടിയായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് മത്സ്യ ഇറക്കുമതിക്കാരുടെ ഓഫീസുകളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു നിർണായക യോഗം വിളിച്ചു. നിലവിൽ ഇറക്കുമതിക്കാർ അഭിമുഖീകരിക്കുന്ന എണ്ണമറ്റ വെല്ലുവിളികൾ പരിഹരിക്കാൻ വകുപ്പുതല ഉദ്യോഗസ്ഥരുടെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ഈ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനുള്ള മാർ​ഗങ്ങൾ ആവിഷ്‌കരിക്കുന്നതിനും കുവൈത്ത് വിപണിയിലേക്കുള്ള മത്സ്യ ഇറക്കുമതി വർധിപ്പിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നതിനും ചർച്ചകൾ നടന്നു. 

ഉപഭോക്താക്കൾക്ക് പ്രത്യേകിച്ച് വേനൽക്കാലം അടുക്കുമ്പോൾ വില സ്ഥിരപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഉപഭോക്തൃ ആവശ്യം ഫലപ്രദമായി നിറവേറ്റുന്നതിന് ശക്തമായ വിതരണ ശൃംഖല നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യവും ഉദ്യോഗസ്ഥർ യോ​ഗത്തിൽ സൂചിപ്പിച്ചു.

Related News