ഭാര്യയെ സൗദിയിൽ ഉപേക്ഷിച്ച് ഭർത്താവ്; ആദ്യം കാണാതായെന്ന് മൊഴി, പിന്നീട് കുറ്റസമ്മതം

  • 07/07/2024


കുവൈത്ത് സിറ്റി: ഭാര്യയെ സൗദിയിൽ വച്ച് ഉപേക്ഷിച്ച് കുവൈത്തി പൗരൻ. ഭാര്യയോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്ത ശേഷം, കുവൈത്തിലേക്കുള്ള മടക്കയാത്രയിൽ സൗദി അറേബ്യയിൽ വെച്ച് കാണാതായെന്നായിരുന്നു പൗരൻ പറഞ്ഞിരുന്നത്. അമ്മ എവിടെയാണെന്ന് മകൻ അച്ഛനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. യുവതി കുവൈത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്ന് സഹോദരങ്ങൾ കണ്ടെത്തുകയും ഉടൻ തന്നെ വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.

തുടർന്നാണ് ഭർത്താവിനെ അന്വേഷണ വിഭാഗം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അബോധാവസ്ഥയിൽ എത്തിയ ഇയാൾ ഭാര്യ കുളിമുറിയിൽ പോയപ്പോൾ സൗദിയിൽ ഉപേക്ഷിച്ചതായി സമ്മതിച്ചു. സൗദി അറേബ്യയിൽ യുവതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. യുവതിയെ കണ്ടെത്തി കുവൈത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത്, സൗദി സുരക്ഷാ അധികൃതർ. ഇതുവഴി അന്വേഷണം പൂർത്തിയാക്കാനും സംഭവത്തിന് പിന്നിലെ വിശദമായ കാരണങ്ങൾ കണ്ടെത്താനും സാധിക്കും.

Related News