322 റെസിഡൻഷ്യൽ വിലാസം റദ്ദാക്കി കുവൈറ്റ് പബ്ലിക് അതോറിറ്റി ; അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ

  • 07/07/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുതിയ ബാച്ചിലെ 322 വ്യക്തികളുടെ താമസ വിലാസങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഈ തീരുമാനം താമസ ഉടമയുടെ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ കെട്ടിടം പൊളിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രഖ്യാപനത്തിൻ്റെ പ്രസിദ്ധീകരണ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തങ്ങളുടെ പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി 322 പേരോടും അതോറിറ്റി നിർദേശിച്ചു. 1982 ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33-ൽ പറഞ്ഞിരിക്കുന്ന പിഴ ഒഴിവാക്കുന്നതിന് ആവശ്യമായ രേഖകളും ഹാജരാക്കണം. ഈ നിയമപ്രകാരം ഒരാൾക്ക് 100 ദിനാർ വരെ പിഴ ചുമത്താവുന്നതാണ്.

Related News