ഫർവാനിയ അപ്പാർട്മെന്റ് തീപിടുത്തം, അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പ്രവാസിക്കെതിരെ നരഹത്യക്ക് കേസെടുത്തു.

  • 07/07/2024


കുവൈറ്റ് സിറ്റി :ഇന്നലെ ഫർവാനിയയിൽ അപ്പാർട്ട്‌മെൻ്റിന് തീപിടിക്കുകയും അയൽവാസിയുടെ വീട്ടിലേക്ക് പുക പരക്കുകയും തുടർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അയൽവാസിയായ പ്രവാസിയുടെമേൽ നരഹത്യ കുറ്റം ചുമത്തി അന്വേഷണം അവസാനിപ്പിച്ചു.

സിറിയൻ കുടുംബത്തിലെ ഒരു സ്ത്രീയും അവരുടെ ഭർത്താവും , രണ്ട് ആൺമക്കളും മറ്റൊരു വികലാംഗ കുട്ടിയും പുക ശ്വസിച്ച് മരണപ്പെടുകയായിരുന്നു. മരിച്ചവരെല്ലാം കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന പ്രവാസിയുടെ അപ്പാർട്ട്മെൻ്റിനോട് ചേർന്നുള്ള അപ്പാർട്ടുമെൻ്റുകളിലാണ് താമസിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്.

Related News