ജലീബ് ഷുവൈഖിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യം; പഠനം നടക്കുന്നു

  • 23/08/2023



കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും പ്രവാസി ബാച്ചിലർമാർ നിറഞ്ഞ പ്രദേശത്തിന്റെ സാഹചര്യം പരിഹരിക്കാനും ​ഗൗരവമായ ഒരു പഠനം നടക്കുന്നു. പ്രദേശത്തിന്റെ സാഹചര്യം പരിഹരിക്കുന്നതിനുള്ള ഒരു സാഹചര്യം വന്നിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിരവധി സർക്കാർ ഏജൻസികൾ തമ്മിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. കൂടാതെ, ഹൗസിം​ഗ് സിറ്റികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടുന്നു. 

ഈ സാഹചര്യത്തിൽ ജലീബ് അൽ ഷുവൈഖിന്റെ അവസ്ഥകളെക്കുറിച്ച് ഒരു റിപ്പോർട്ട് തയാറാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തുന്നത് പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ എല്ലാ നെഗറ്റീവ് വശങ്ങളും സാധ്യമായ പരിഹാരങ്ങളും കുഴപ്പങ്ങൾ നീക്കുന്നതിനുള്ള സംവിധാനങ്ങളും ഉൾപ്പെടണമെന്നാണ് നിർദേശം. ജലീബിൽ നടന്ന ഫീൽഡ് പരിശോധനകളിൽ വിവിധ വിഭാ​ഗങ്ങളുടെ അനാസ്ഥകളെ കുറിച്ച് വ്യക്തമായ ധാരണ വന്നിട്ടുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

Related News