വാഹനം പാലത്തിൽ ഇടിച്ചു; സബാഹ് അൽ അഹമ്മദിൽ ഒരാൾ മരിച്ചു

  • 06/11/2023


കുവൈത്ത് സിറ്റി: ന്യൂ സബാഹ് അൽ അഹമ്മദ് സിറ്റി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അൽ കുട് സെന്റർ ഫയർ ബ്രി​ഗേഡിൽ നിന്നുള്ള സംഘം ഉടൻ സ്ഥലത്ത് എത്തി. പാലത്തിന്റെ തൂണിൽ കാറിച്ചാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചയാൾ മരണപ്പെടുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Related News