കൗ​മാ​ര​ക്കാ​ർ​ക്ക് വാ​ക്സി​ൻ നൽകും : പ്ര​ധാ​ന​മ​ന്ത്രി

  • 25/12/2021

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ ദിവസംതോറും വർദ്ധിച്ചുവരികയാണ്. ഈ  സാ​ഹ​ച​ര്യ​ത്തി​ൽ മുതിർന്നവർക്ക് പുറമേ 
 കൗ​മാ​ര​ക്കാ​ർക്കും വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

രാ​ത്രി 9.45 ന് ​അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്കും ജ​നു​വ​രി 10 മു​ത​ൽ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കുമെന്നും അദ്ദേഹം പ്ര​ഖ്യാ​പി​ച്ചു.

15നും 18നും ​ഇ​ട​യി​ലു​ള്ള കൗ​മാ​ര​ക്കാ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക.

 ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ വാ​ക്സി​നാ​ണ് ന​ൽ​കു​ന്ന​ത്. ജ​നു​വ​രി മൂന്ന് ​മുത​ലാ​ണ് കൗ​മാ​ര​ക്കാ​രു​ടെ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്.

മൂ​ന്നാം ഡോ​സ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്കും അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. ജ​നു​വ​രി 10മു​ത​ൽ മൂ​ന്നാം ഡോ​സ് ന​ൽ​കി​ത്തു​ട​ങ്ങും.

Related News