ഛത്തീസ്ഗഡില്‍ ആറ് മാവോയിസ്റ്റുകളെ വധിച്ചു

  • 27/12/2021

ഖമ്മം: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ നാല് വനിതകളും ഉള്‍പ്പെടും.  ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലാണ് സംഭവം.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കിസ്താരം പ്രദേശത്തെ വനമേഖലയില്‍ പെശര്‍ളപഡു വില്ലേജില്‍ രാവിലെ ആറിനു ഏഴിനും ഇടയിലാണ് സംഭവം. 

സംഭവസ്ഥലത്തുനിന്ന് പോലീസ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. മരിച്ചവരില്‍ ചെര്‍ല ഏരിയ കമാന്‍ഡര്‍ മധുവും ഉള്‍പ്പെടും. 
 
കിസ്താരം ഏരിയാ കമ്മിറ്റിയില്‍പ്പെട്ട മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തെലങ്കാന-ഛത്തിസ്ഗഡ് പോലീസ് സംയുക്തമായി നടത്തിയ ഓപറേഷനാണിത്. മാവോയിസ്റ്റുകളുടെ അഞ്ച് ഏരിയാ കമ്മിറ്റികളാണ് സുക്മയില്‍ പ്രവര്‍ത്തിക്കുന്നത്.

Related News