കശ്മീരില്‍ ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

  • 30/12/2021

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലും കുല്‍ഗാമിലും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വാധിച്ചത്.

നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ്. 

അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ പാകിസ്താനില്‍ നിന്നുള്ളവരും രണ്ട് പേര്‍ പ്രാദേശിക ഭീകരരുമാണ്.

ഇന്നലെ അനന്ത്‌നാഗിലായിരുന്നു ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഭീകകര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Related News