നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് ഇന്ത്യക്ക് പുറത്ത് ഒരിക്കൽ കൂടി സെന്ററായി കുവൈത്ത്; പരീക്ഷ മെയ് ഏഴിന്

  • 04/05/2023



കുവൈത്ത് സിറ്റി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് ഇന്ത്യക്ക് പുറത്ത് ഒരിക്കൽ കൂടി സെന്ററായി കുവൈത്ത്. ഈ വർഷത്തെ നീറ്റ് പരീക്ഷ ജലീബിലെ ഇന്ത്യൻ എജ്യൂക്കേഷൻ സ്കൂളിൽ മെയ് ഏഴിന് 11.30 മുതൽ നടക്കും. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികൾ ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയുടെ സു​ഗമമായ നടത്തിപ്പിന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി വിവിധ മാർ​ഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

പെൻ ആൻഡ‍് പേപ്പർ മോഡിൽ 11.30 മുതൽ 2.50 വരെയാണ് പരീക്ഷയ്ക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഒഎംആർ ഷീറ്റിൽ കറുപ്പ് ബോൾ പോയിന്റ് പെൻ ഉപയോ​ഗിച്ച് വേണം ഉത്തരങ്ങൾ നൽകാൻ. മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷയ്ക്ക് സമയം ലഭിക്കുക. അഡ്മിറ്റ് കാർഡിൽ നിർദേശിച്ചിട്ടുള്ള സമയത്ത് തന്നെ വിദ്യാർത്ഥി സെന്ററിൽ ഹാജരാകണം. 

കുവൈത്തി സമയം 10.45ന് ശേഷം എത്തുന്ന ഒരു വിദ്യാർത്ഥിയെയും പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. https://neet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വാച്ച്, പൗച്ച്, കാൽക്കുലേറ്റർ, വാലറ്റ്, ബെൽറ്റ്, ക്യാപ്പ് എന്നിങ്ങനെ പരീക്ഷ ഹാളിൽ അനുവദിച്ചിട്ടില്ലാത്ത നിരവധി കാര്യങ്ങളെ കുറിച്ചും എൻടിഎ മാർ​ഗനിർദേശം നൽകിയിട്ടുണ്ട്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News